ദോഹ:ഖത്തറിന്റെ പ്രകൃതിവാതക ഉൽപ്പാദനം പ്രതിവർഷം 142 ദശലക്ഷം ടണ്ണായി (MTPA) ഉയർത്തുന്നതിനുള്ള നിർണായകമായ 'നോർത്ത് ഫീൽഡ് വെസ്റ്റ്' (NFW) പദ്ധതിയുടെ നിർമ്മാണ കരാർ ഖത്തർ എനർജി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ഓൺഷോർ പ്ലാന്റിന്റെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) കരാറാണ് കൈമാറിയത്.
ഊർജ്ജ കാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅബിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. ......
മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ (MWAQ) zaatar Restuarant ൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിശുദ്ധ റമദാൻ മാസത്തിന്റെ ആത്മീയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം സഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സംഘടന പ്രസിഡന്റ് ശാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി താഹ ജമാൽ സ്വാഗതം നിർവഹിച്ചു.
ചീഫ് അഡ്വൈസറി ബോർഡ് അംഗമായ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.
നിർദ്ധനരായ കുടുംബങ്ങൾക്ക് നിത്യവരുമാനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു.ഒരു സഹായം ഒരു ദിവസം ഒരു കുടുംബത്തെ രക്ഷിക്കാം, പക്ഷേ വരുമാനമാർഗം ഒരു ജീവിതം തന്നെ മാറ്റിമറിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.*
മുഖ്യ രക്ഷാധികാരി കാസിം കറുത്തക്ക ആശംസകൾ അറിയിച്ചു. ട്രഷറർ ജിഷാദ് ഹൈദർ അലി നന്ദി രേഖപ്പെടുത്തി. ......
സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഐസിയുവില്‍ രോഗിയോടൊപ്പം ഫോട്ടോ എടുക്കുന്നത് ചട്ടലംഘനമാണെന്നാണ് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. ഈ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിയോടൊപ്പം ഫോട്ടോയെടുത്ത നഴ്സ് സ്മിത സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ......
രജനികാന്ത് ഇപ്പോൾ 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം രജനികാന്ത് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും, നെൽസൺ സംവിധാനം ചെയ്യുന്ന കമൽഹാസൻ, രജനികാന്ത് ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലുമാണ് അഭിനയിക്കാനിരിക്കുന്നത്. ......
ദോഹ:ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സുപ്രധാന നേട്ടവുമായി നസീം ഹെൽത്ത് കെയർ. അൽ വക്രയിലെ നസീം മെഡിക്കൽ സെന്ററിലുള്ള ലബോറട്ടറിക്ക് ലോകപ്രശസ്തമായ കോളേജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സ് (CAP) അക്രെഡിറ്റേഷൻ ലഭിച്ചതായി മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......
ബംഗളുരു: സമ്പന്ന സംസ്ഥാനമായ കർണാടകവും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ്. വികസനപദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. ......
കൊച്ചി: ഇന്ധന ചോർച്ചയും കണ്ടെയ്നർ അപകടങ്ങളും ഉൾപ്പെടെയുള്ള സമുദ്ര മലിനീകരണ പ്രശ്നങ്ങളെ നേരിടാൻ കഴിഞ്ഞ മാസം കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് കപ്പൽ 'സമുദ്ര പ്രതാപ് ' കൊച്ചിയിലെത്തി. കേരളം, മാഹി തീരദേശ പ്രദേശങ്ങളുടെ ചുമതലയുള്ള കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ഡിസ്ട്രിക്റ്റ് നാലിൻ്റെ നിയന്ത്രണണത്തിന് കീഴിലാണ് കപ്പലിൻ്റെ പ്രവർത്തനം. ......
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയെ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകം സുപ്രീംകോടതി നിരോധിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പവിത്രതയ്ക്ക് നേരെ തൊടുത്തുവിട്ട വെടിയുണ്ടയാണിതെന്ന് വിശേഷിപ്പിച്ച കോടതി, സംഭവത്തിൽ അതീവ ഗൗരവമായ നിരീക്ഷണങ്ങളാണ് നടത്തിയത്.
കോടതിയുടെ കർശന നിർദ്ദേശങ്ങൾ:
അടിയന്തര പിടിച്ചെടുക്കൽ: എല്ലാ സ്കൂളുകളിൽ നിന്നും വിപണികളിൽ നിന്നും പുസ്തകത്തിന്റെ ഹാർഡ് കോപ്പികളും ഡിജിറ്റൽ പതിപ്പുകളും ഉടൻ പിടിച്ചെടുക്കണം.
റിപ്പോർട്ട് സമർപ്പിക്കണം: നിരോധനം നടപ്പിലാക്കിയത് സംബന്ധിച്ച് എല്ലാ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാരും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
അന്വേഷണം: ഈ വിവാദ ഭാഗം തയ്യാറാക്കിയ സമിതി അംഗങ്ങളുടെ പേരുവിവരങ്ങളും ചർച്ചകളുടെ മിനിട്സും ഹാജരാക്കാൻ എൻ.സി.ഇ.ആർ.ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
"ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ......
ശബരിമല: കാനനവാശന്റെ തിരുമുറ്റത്ത് ഭക്തിയുടെ നിറവിൽ പതിനെട്ടാം പടിക്ക് മുന്നിൽ തൊഴുതുനിൽക്കുന്ന ഭക്തൻ അറിയുന്നില്ല, താൻ അർപ്പിക്കുന്ന പടിപൂജയ്ക്ക് പിന്നിൽ ലക്ഷങ്ങൾ മറിയുന്ന ഒരു അദൃശ്യ കമ്പോളം പ്രവർത്തിക്കുന്നുണ്ടെന്ന്. സ്വർണ്ണക്കൊള്ളയും കാണിക്ക മോഷണവും ചർച്ചയായ സന്നിധാനത്ത് ഇപ്പോൾ പുതിയൊരു 'ലോബി' പത്തിവിരിച്ചിരിക്കുന്നു—പടിപൂജാ ലോബി!
ബുക്കിംഗ് 'ഹൗസ് ഫുൾ'; പക്ഷേ ആർക്കുവേണ്ടി?
ഒരു ഭക്തന് തന്റെ ആയുസ്സിൽ ഒരിക്കലെങ്കിലും പടിപൂജ നടത്തണമെന്നുണ്ടെങ്കിൽ ഇന്ന് ബുക്ക് ചെയ്താൽ 2045 വരെ കാത്തിരിക്കണം. ......